മതപരം

അണ്ടലൂർ ക്ഷേത്രം


ചിറക്കക്കാവ്


ഹോളി റോസറി ചർച്ച്


ജഗന്നാഥ ക്ഷേത്രം


ജുമ-അത്ത് പള്ളി


മട്ടാമ്പ്രം പള്ളി


ഓടത്തിൽ പള്ളി


സൈദാർ പള്ളി


സൂര്യ നാരായണ ക്ഷേത്രം


ശ്രീരാമസ്വാമി ക്ഷേത്രം


സെൻറ് ജോൺസ് ചർച്ച്


സെൻറ് ജോസഫ്സ് കത്തീഡ്രൽ ചർച്ച്


സെൻറ് പീറ്റേഴ്സ് ചർച്ച്


സെൻറ് തെരേസാസ് ചർച്ച്


അണ്ടലൂർ ക്ഷേത്രം

പൗരാണികത്വം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയില്ലെങ്കിലും ,കാലപഴകത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നു അണ്ടലൂർ ക്ഷേത്രം .ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.

ശ്രീരാമൻ ,ലക്ഷ്മണൻ,ഹനുമാൻ എന്നീ പുരാണ പുരുഷന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂർത്തികളാണ് അണ്ടലൂർകാവിലുള്ളത്. രാമായണകഥയിലെ സുന്ദരകാണ്ഡവും ,യുദ്ധകാണ്ഡവും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇവിടെ കെട്ടിയാടുന്നതിനാൽ ശ്രീരാമക്ഷേത്രമാണെന്നു സമർത്ഥിക്കുവാൻ കഴിയും.എങ്കിലും പ്രതിഷ്ഠയുടെ സ്വരൂപം വെച്ചുകൊണ്ട് ഇത് ശ്രീരാമക്ഷേത്രമാണെന്ന് തീർത്തുപറയുവാനും സാദ്ധ്യമല്ല.ഇവിടെ സാക്ഷാൽ പരമശിവനെയും അവതാരപുരുഷനായ ശ്രീ രാമചന്ദ്രനെയും ഒരേ കോവിലിനകത്ത് വെച്ച് പൂജിക്കുന്നു.

കുംഭ മാസം ഒന്നിന് ക്ഷേത്രത്തിൽ തിറ തുടങ്ങിയാൽ ധർമ്മടം ഗ്രാമവാസികൾ മുഴുവനും ഒരാഴ്ച കാലം സസ്യഭോജികളാകുന്നു.വീട്ടുകാർ അതിഥികളെ അവിലും,മലരും,പഴവും നൽകി സൽക്കരിക്കുന്നു.

മുഖത്തെഴുത്തുകഴിഞ്ഞ് ,തിരുമുടിവെച്ച് പീഠത്തിന്മേലിരുന്ന് തെക്കുള്ള ചേരമാൻ കോട്ടയിലേക്ക് നോക്കിയാണ് ദൈവത്താർ ഇരിക്കുന്നത്.ചേരമാൻ പെരുമാളുടെ വാഴ്ച അവസാനിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ശ്രീരാമ വിഗ്രഹം കാണാതെപോയി ,പിന്നീടത് മേലൂർ പുഴയിൽനിന്നും കിട്ടിയെന്നാണ് ഐതിഹ്യം.

അണ്ടലൂരിലെ താഴെകാവ് രാമായണത്തിലെ ലങ്കയാണെന്നു സങ്കൽപിച്ചു പോരുന്നു.

Andalur Kaavu

ചിറക്കക്കാവ്

Chirakkakavu Bhagavathi

കേരളത്തിൽത്തന്നെ അതിപുരാതനമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ ചിറക്കക്കാവ് ഭഗവതി ക്ഷേത്രം.കാളി ദേവിയാണ് ഇവിടത്തെ ആരാധന മൂർത്തി.കോലത്തിരി - ചിറക്കൽ രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.

ഐതിഹ്യ പ്രകാരം കാളിദേവി ഒരു മീനിന്റെ രൂപത്തിൽ അഞ്ചരക്കണ്ടി പുഴ കടലുമായി ചേരുന്ന സ്ഥലത്തു പ്രത്യക്ഷപെട്ടു എന്നാണ്.ദേവിയുടെ സാന്നിദ്ധ്യം ദർശിച്ച സ്ഥലം വാമൽ എന്ന് അറിയപ്പെടുന്നു.ഇവിടെയാണ് ശ്രീ ചിറക്കക്കാവ് ഭഗവതിയുടെ മൂലസ്ഥാനമായി കണക്കാക്കുന്നത്.

മേട മാസത്തിലെ 9 മുതൽ 12 വരെ ക്ഷേത്രഉത്സവം കൊണ്ടാടുന്നു.

ഹോളി റോസറി ചർച്ച്

16 ആം നൂറ്റാണ്ടിലാണ് ഹോളി റോസറി പള്ളി പണിതത്.1609 വരെ ഗോവ ആർച്ച് ബിഷപ്പിന്റെ കീഴിലായിരുന്നു ഈ പള്ളി.പിന്നീട് അത് കൊടുങ്ങലൂർ രൂപതയുടെ കീഴിലായി. അതിനു ശേഷം കോഴിക്കോട് രൂപതയുടെയും തുടർന്നു കണ്ണൂർ രൂപതയുടെയും കീഴിലായി.

Holy Rosary Church, THalassery

ജഗന്നാഥ ക്ഷേത്രം

jaganatha temple, thalassery

ഉത്തര കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. 1908 കുംഭമാസം ഒന്നാം തീയ്യതി ശ്രീനാരായണഗുരുവാണ് ക്ഷേത്രപ്രതിഷ്ഠ നടത്തിയത്.'പുരി'യിലെ ജഗന്നാഥക്ഷേത്രത്തിന്റെ ആചാര്യാനുഷ്ടാനങ്ങളെ അവലംബിച്ചാണ് ഇതിനു ഗുരുദേവൻ ജഗന്നാഥ ക്ഷേത്രം എന്ന് നാമകരണം ചെയ്തത്.

ജാതിയുടെ പേരിൽ ഒരു വിഭാഗത്തെ ക്ഷേത്രദർശനത്തിൽ നിന്ന് അകറ്റിനിർത്തുന്നതായി ഗുരുദേവൻ മനസ്സിലാക്കി.ഗുരുദേവൻ അധികം താമസിയാതെ തലശ്ശേരിയിലെത്തി ,ക്ഷേത്രഭാരവാഹികളുമായി കൂടിയാലോചന നടത്തി.ഹരിജനങ്ങൾക്ക് ക്ഷേത്ര പ്രവേശനസ്വാതന്ത്ര്യം അനുവദിക്കണമെന്നു ഗുരുദേവൻ നിർദ്ദേശിച്ചു.ജഗന്നാഥക്ഷേത്രനിർമ്മാണവുമായി വളരെയേറെ ബന്ധപ്പെട്ട വ്യക്തിയാണ് മൂർക്കോത്ത് കുമാരൻ.ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച ഗുരുദേവ പ്രതിമയുടെ ഉപജ്ഞാതാവ് അദ്ദേഹമാണ്. എല്ലാ വർഷവും കുംഭമാസത്തിലെ പുണർതം നക്ഷത്രത്തിൽ കൊടിയേറി എട്ടുദിവസം നീണ്ടുനിൽക്കുന്ന ജഗന്നാഥക്ഷേത്രമഹോത്സവം പ്രശസ്തമാണ്.

ജുമ-അത്ത് പള്ളി

തലശ്ശേരിയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ജുമുഅത്ത് പള്ളി എന്നാണ് നിർമ്മിച്ചതെന്ന് പറയുവാൻ കാര്യമായി രേഖകളില്ല. ആയിരത്തിലധികം വർഷം ഈ പുരാതനമായ പള്ളിക്ക് പഴക്കമുണ്ടെന്നു അനുമാനിക്കപ്പെടുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് വേണ്ടി കേരളത്തിൽ എത്തിയ മാലിക്ക് ദിനറിന്റെ കാലത്താണ് ഇൻഡോ സാരസൺ മാതൃകയിലുള്ള പള്ളി പണിതതെന്നു പഴയ രേഖകളിൽ കാണുന്നു. ഏറെ കാലം പള്ളി വാണിയമ്പലത്ത് തറവാട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു .

juma masjid thalassery

മട്ടാമ്പ്രം പള്ളി

mattambram mosque

ഓടത്തിൽ പള്ളി

തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ പള്ളിയാണ് ഓടത്തിൽ പള്ളി.കേയി വംശത്തിലെ മൂസാക്കാക്കയാണ് ഈ പള്ളി പണികഴിപ്പിച്ചത്.പള്ളിയുടെ മേൽപ്പുര ചെമ്പ് തകിടു കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ് ഈ പുരാതനമായ പള്ളി.

ഈ പള്ളിക്ക് മൂന്ന് കവാടങ്ങൾ ഉണ്ട്. പഴയ ബസ്റ്റാൻഡ് പരിസരത്തുനിന്നും,ലോഗൻസ് റോഡ് വഴിയും പിന്നെ ഒ.വി റോഡ് വഴിയും.

odathil mosque

സൈദാർ പള്ളി

saidar mosque, thalassery

തലശ്ശേരിയിലെ പുരാതനമായ മുസ്ലിം പള്ളിയാണ് സൈദാർ പള്ളി. ഉത്തര മലബാറിലെ പ്രശസ്തമായ പള്ളികളിൽ ഒന്നാണ് ഇത്.

12 ആം നൂറ്റാണ്ടിൽ മാലിക് ഇബ്ൻ ദിനാർ എന്ന മുസ്ലിം ഉപദേശകൻ ആണ് ഈ പള്ളിപണിതത്.

സൂര്യ നാരായണ ക്ഷേത്രം

ശ്രീ സൂര്യ നാരായണ ക്ഷേത്രം കേരളത്തിലെ വളരെ പഴക്കം ചെന്നതും, വലിപ്പത്തിന്റെ കാര്യത്തിൽ കൊണാർക്കിലെ സൂര്യ ക്ഷേത്രം കഴിഞ്ഞാൽ രണ്ടാമതും ആണ്. 13 ആം നൂറ്റാണ്ടിലാണ് ക്ഷേത്രത്തിന്റെ ഉത്ഭവം.മേടമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടന്നത്.

1789 ൽ ടിപ്പു സുൽത്താൻ ക്ഷേത്രം തകർത്തു ,അതിനുശേഷം ഒരുപാടു കാലം ആരാലും ശ്രദ്ധിക്കപ്പെടാതെ ക്ഷേത്രം നശിച്ചുതുടങ്ങി.ക്ഷേത്രത്തിന്റെ ശോചനീയ അവസ്ഥകണ്ട് കപ്പണ്ണ കരുണാകര മേനോൻ 1825 ൽ ക്ഷേത്രം നവീകരിച്ച് പുനരുദ്ധാരണം നടത്തി.

Temple TIming : 0530 - 1130 hrs and 1730 - 2030 hrs
Contact details : 0490-2305222

sooryanarayana temple, kathiroor

ശ്രീരാമസ്വാമി ക്ഷേത്രം

sree ramaswamy temple, thiruvangad

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനു 400 വർഷത്തിലധികം പഴക്കം ഉണ്ട്.ക്ഷേത്രത്തിന്റെ ഒരു ഭാഗം 18 ആം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ടിപ്പുവിന്റെ പട്ടാളം തകർത്തു.ക്ഷേത്രം തന്നെ സ്വയം സംരക്ഷിച്ചുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ അതിപുരാതനമായ ചുമരെഴുത്തുകളും ,ശില്പങ്ങും ഇപ്പോഴും ഉണ്ട്.മേടമാസത്തിലെ വിഷുനാളിൽ ആണ് ക്ഷേത്രഉത്സവത്തിന് കൊടിയേറുക. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ചാക്യാർകൂത്ത് ഇന്നും അരങ്ങേറാറുണ്ട്.

സെൻറ് ജോൺസ് ചർച്ച്

തലശ്ശേരി കോട്ടയുടെ സമീപത്തായി കടലിനോടുചേർന്നു 1869 ൽ പണികഴിപ്പിച്ച പള്ളിയാണ് ഇത്.പള്ളി സെമിത്തേരിയിൽ സർ എഡ്വേർഡ് ബ്രണ്ണന്റെയും , ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിരവധി ഓഫീസർമാരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.

കോളനി ഭരണകാലത്ത് കപ്പൽ തകർന്ന് തലശ്ശേരിയിൽ എത്തിച്ചേർന്ന സർ എഡ്വേർഡ് ബ്രണ്ണൻ ആണ് ഈ പള്ളി പണികഴിപ്പിച്ചത്. പിന്നീട് ശോചനീയാവസ്ഥയിലായ പള്ളിയെ ആർക്കിയോളജി ഡിപ്പാർട്ട്മെന്റും ടൂറിസം ഡിപ്പാർട്മെന്റും ചേർന്നാണ് 2009 ഡിസംബർ 15 ന് പുനർനിർമ്മിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.

St. John's Anglican Church

സെൻറ് ജോസഫ്സ് കത്തീഡ്രൽ ചർച്ച്

st. josephs cathedral

1954 ൽ വാസ്തുവിദ്യാ പ്രകാരം രാജകീയ പ്രൗഢിയോടെ പണികഴിപ്പിച്ച പള്ളിയാണ് സെൻറ് ജോസഫ്സ് കത്തീഡ്രൽ. ഇപ്പോഴത്തെ കെട്ടിടം പണികഴിപ്പിച്ചത് 1972 ൽ ആണ്.

പള്ളിയുടെ മുൻവശം സെൻറ് ജോസഫിന്റെ പ്രതിമ നിർമ്മിച്ചിട്ടുണ്ട്.

സെൻറ് പീറ്റേഴ്സ് ചർച്ച്

Contact : 0490 - 2322685

st. peters church, chalil

സെൻറ് തെരേസാസ് ചർച്ച്

st. theresas church, mahe

മലബാറിലെ ഏറ്റവും പ്രശസ്തമായ ക്രിസ്ത്യൻ പള്ളിയാണ് മാഹിയിലെ സെൻറ് തെരേസാസ് പള്ളി. ഫ്രഞ്ച് ഭരണകാലത്താണ് ഈ പള്ളി പണികഴിപ്പിച്ചത്.ഒക്ടോബർ 5 മുതൽ 22 വരെയാണ് പള്ളി പെരുന്നാൾ.ജാതിമത ഭേദമെന്യേ എല്ലാ മതക്കാരും പെരുന്നാളിന് എത്തിച്ചേരാറുണ്ട്.

Official Website : http://www.mahechurch.org/