വിവരണം

തലശ്ശേരിയിലേക്ക് സ്വാഗതം

സ്വപ്നസദൃശ്യമായ ഒരു വിനോദകാലം തലശ്ശേരിയിൽ ആസ്വദിക്കൂ

തലശ്ശേരി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ്.

കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ടെലിച്ചെറി എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 100,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി. ഏഴു കുന്നുകളുടെ നാട് എന്നും തലശ്ശേരിക്ക് ഒരു പേരുണ്ട്. തലശ്ശേരിയിലെ ധർമ്മടം കുന്ന് , കൊടുവള്ളി കുന്ന് , ഇല്ലിക്കുന്ന് , ചേട്ടൻകുന്ന്, മോറകുന്ന് , മൈലാംകുന്ന് ,വയലളം കുന്ന് എന്നിങ്ങനെ 7 കുന്നുകൾ തലശ്ശേരിയുടെ സൗന്ദര്യം സമ്പന്നമാക്കുന്നു.

ആകർഷണം

സന്ദർശിക്കുക

തലശ്ശേരി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി.


ടെലിച്ചെറി എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്.


ഏഴു കുന്നുകളുടെ നാട് എന്നും തലശ്ശേരിക്ക് ഒരു പേരുണ്ട്. തലശ്ശേരിയിലെ ധർമ്മടം കുന്ന് , കൊടുവള്ളി കുന്ന് , ഇല്ലിക്കുന്ന് , ചേട്ടൻകുന്ന്, മോറകുന്ന് , മൈലാംകുന്ന് ,വയലളം കുന്ന് എന്നിങ്ങനെ 7 കുന്നുകൾ തലശ്ശേരിയുടെ സൗന്ദര്യം സമ്പന്നമാക്കുന്നു.

ഓവർബറീസ് ഫോളി

അസ്തമയ സൂര്യന്റെ മനോഹാരിത ആസ്വദിക്കുവാനും ,കടൽ തീരം വീക്ഷിക്കുവാനും വേണ്ടി ഓവർബറി സായിപ്പ് കണ്ടെത്തിയ ഒരു ദൃശ്യ സങ്കേതമായിരുന്നു സ്റ്റേഡിയത്തിനടുത്തുള്ള ഓവർബറീസ് ഫോളി.

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട രഹസ്യങ്ങളുടെ സങ്കേതമാണ് .കോട്ടയ്ക്കുള്ളിൽ നിരവധി ഒളിത്താവളങ്ങളും ഭൂഗർഭ ഗുഹകളും നിർമ്മിച്ചിട്ടുണ്ട്. പടിഞ്ഞാറു ഭാഗത്തെ ഗുഹയുടെ ഇടനാഴി അവസാനിക്കുന്നിടത്ത് വിശാലമായ ഒരു ഹാൾ സ്ഥിതിചെയ്യുന്നു.

മുഴപ്പിലങ്ങാട് ബീച്ച്

സഞ്ചാരികൾക്ക് യഥേഷ്ടം തങ്ങളുടെ കാറും ബൈക്കും ഈ കടൽത്തീരത്തുകൂടി ഓടിക്കാം. സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്.

സീ വ്യൂ പാർക്ക്

തലശ്ശേരി നഗരത്തിൽനിന്നും 1 km അകലെ അറബിക്കടലിനെ തൊട്ട് തലോടി കിടക്കുന്ന അതിമനോഹരമായ പാർക്ക്. കടലിന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ പാർക്ക്.

ധർമ്മടം തുരുത്ത്

വെൺമണൽ വിരിച്ച തീരം,മനോഹരമായ പാറക്കൂട്ടങ്ങൾ,ദൂരെ കടലിൽ പച്ചപുതച്ച് നിൽക്കുന്ന ഈ തുരുത്ത് , വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് ജില്ല ടൂറിസം കൗൺസിൽ ഏറ്റെടുത്തിരിക്കുകയാണ്.

അറക്കൽ മ്യൂസിയം

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം ആയി ഏർപ്പെടുത്തിയത്.

വാർത്താ താരങ്ങൾ

വിനീത് എസ്



കൂടുതൽ

ഷജിത്ത് കൊയേരി



കൂടുതൽ

ഷാൻ റഹ്മാൻ



കൂടുതൽ

മറ്റുള്ളവർ...



കൂടുതൽ

കായികം

വിനോദം

  • പഴമൊഴികള്‍

    അഴകുള്ള ചക്കയിൽ ചുളയില്ല.
    അലസന്റെ തല പിശാചിന്റെ പണിപ്പുര.
    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.

    കൂടുതൽ ...

  • കുഞ്ഞുണ്ണി കവിതകള്‍

    കേട്ടപ്പോൽ കാണാൻ തോന്നി
    കണ്ടപ്പോൾ കെട്ടാൻ തോന്നി
    കെട്ടിയപ്പോൾ കഷ്ട്ടം
    പെട്ടുപോയെന്നും തോന്നി.
    കൂടുതൽ ...

  • മലയാളം റീമിക്സ്

    നീരാടുവാൻ നിളയിൽ നീരാടുവാൻ
    നീയെന്തെ വൈകി വന്നു പൂത്തിങ്കളെ

    കൂടുതൽ ...

  • സിനിമ

    ചിത്രവാണി -
    ലിബർട്ടി പാരഡൈസ് -
    കാർണിവൽ സ്ക്രീൻ 1 -

    Read More ...

ബന്ധപെടുക

Address:

SAIKRIPA TECHNO SERVICES, Bangalore

Phone:

+91 8183 813 813