ടൂറിസം

അറക്കൽ മ്യൂസിയം
24 കി.മി - വടക്ക്

ആറളം വന്യജീവി സങ്കേതം
70 കി.മി - കിഴക്ക്

ബേക്കൽ കോട്ട
92 കി.മി - വടക്ക്

ധർമ്മടം തുരുത്ത്
5 കി.മി - വടക്ക്

ഗുണ്ടർട്ട് ബംഗ്ലാവ്
3 കി.മി - വടക്ക്

കൊട്ടിയൂർ ക്ഷേത്രം
55 കി.മി - കിഴക്ക്

ലോകനാർകാവ് ക്ഷേത്രം
24 കി.മി - വടക്ക്

മാടായി പാറ
47 കി.മി - വടക്ക്

മുഴപ്പിലങ്ങാട് ബീച്ച്
6 കി.മി - വടക്ക്

ഓവർബറീസ് ഫോളി
1 കി.മി - വടക്ക്

പൈതൽമല
86 കി.മി - വടക്ക്

പയ്യാമ്പലം ബീച്ച്
23 കി.മി - വടക്ക്

പഴശ്ശി ഡാം
42 കി.മി - കിഴക്ക്

സീ വ്യൂ പാർക്ക്
1 കി.മി - വടക്ക്
പാമ്പുവളർത്തൽ കേന്ദ്രം
37 കി.മി - വടക്ക്

ശ്രീ മുത്തപ്പൻ ക്ഷേത്രം
41 കി.മി - വടക്ക്

ശ്രീ രാജ രാജേശ്വര ക്ഷേത്രം
44 കി.മി - വടക്ക്

സെൻറ് ആഞ്ജലോ കോട്ട
23 കി.മി - വടക്ക്

തലശ്ശേരി കോട്ട
1 കി.മി - വടക്ക്

തുഷാരഗിരി വെള്ളച്ചാട്ടം
23 കി.മി - തെക്ക്

വിസ്മയ വാട്ടർ തീം പാർക്ക്
39 കി.മി - വടക്ക്

അറക്കൽ മ്യൂസിയം

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട എന്നും പറയപ്പെടുന്നു) ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം ആയി ഏർപ്പെടുത്തിയത്. ഇതാണ് അറക്കൽ മ്യൂസിയം എന്നറിയപ്പെടുന്നത്. 2005-ൽ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് 90 ലക്ഷം രൂപയോളം മുടക്കി പുനരുദ്ധാരണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും നടത്തി നവീകരിച്ചതിനുശേഷം 2005 ജൂലൈയിൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടൂറിസം വകുപ്പ് മന്ത്രി കെ.സി. വേണുഗോപാൽ, സാംസ്കാരിക മന്ത്രി എ.പി. അനിൽകുമാർ എന്നിവർ ചേർന്നാണ് ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. പിന്നീട് 2016-ൽ തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ സർക്കാരിന്റെ പ്രഥമ ബജറ്റിൽ 15 കോടി രൂപ അനുവദിച്ചുവെങ്കിലും ജില്ലാ ടൂറിസം വകുപ്പിന്റെ അനാസ്ഥമൂലം ഇതുവരെ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.

ഭാഗികമായി സർക്കാർ പുനരുദ്ധാരണം നടത്തിയെങ്കിലും അറക്കൽ കൊട്ടാരത്തിന്റെ പൂർണ്ണാവകാശം അറക്കൽ രാജവംശത്തിന് തന്നെയാണ്. മലബാറിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ള ഈ കൊട്ടാരത്തിൽ രാജ്യത്തിന്റെ പുരാവസ്തുഗവേഷണവിഭാഗത്തിനും ഇതിൽ അവകാശമില്ല. ഈ കൊട്ടാരം സന്ദർശിക്കുന്നവരിൽ നിന്നും ചെറിയ ഒരു തുക നടത്തിപ്പിലേയ്ക്കായി സ്വീകരിച്ചു വരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ സന്ദർശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കൽ മ്യൂസിയം.

അറക്കൽ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളാണ് ഇവിടെ മതിയായ സൗകര്യത്തോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദർ അലി, ടിപ്പു സുൽത്താൻ, ബീജാപൂർ സുൽത്താൻ, ഡച്ചുകാർ, ബ്രിട്ടീഷുകാർ തുടങ്ങിയ നിരവധി ഭരണകൂടങ്ങളോട് നടത്തിയ കത്തുകൾ, പഴയ ഖുർആൻ, ഖുർആൻ കയ്യെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും, ആദ്യ കാല ടെലഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങൾ കൊണ്ടുമുള്ള പാത്രങ്ങൾ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കൾ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട എന്നും പറയപ്പെടുന്നു) ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം ആയി ഏർപ്പെടുത്തിയത്. ഇതാണ് അറക്കൽ മ്യൂസിയം എന്നറിയപ്പെടുന്നത്. 2005-ൽ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് 90 ലക്ഷം രൂപയോളം മുടക്കി പുനരുദ്ധാരണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും നടത്തി നവീകരിച്ചതിനുശേഷം 2005 ജൂലൈയിൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടൂറിസം വകുപ്പ് മന്ത്രി കെ.സി. വേണുഗോപാൽ, സാംസ്കാരിക മന്ത്രി എ.പി. അനിൽകുമാർ എന്നിവർ ചേർന്നാണ് ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. പിന്നീട് 2016-ൽ തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ സർക്കാരിന്റെ പ്രഥമ ബജറ്റിൽ 15 കോടി രൂപ അനുവദിച്ചുവെങ്കിലും ജില്ലാ ടൂറിസം വകുപ്പിന്റെ അനാസ്ഥമൂലം ഇതുവരെ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.

ഭാഗികമായി സർക്കാർ പുനരുദ്ധാരണം നടത്തിയെങ്കിലും അറക്കൽ കൊട്ടാരത്തിന്റെ പൂർണ്ണാവകാശം അറക്കൽ രാജവംശത്തിന് തന്നെയാണ്. മലബാറിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ള ഈ കൊട്ടാരത്തിൽ രാജ്യത്തിന്റെ പുരാവസ്തുഗവേഷണവിഭാഗത്തിനും ഇതിൽ അവകാശമില്ല. ഈ കൊട്ടാരം സന്ദർശിക്കുന്നവരിൽ നിന്നും ചെറിയ ഒരു തുക നടത്തിപ്പിലേയ്ക്കായി സ്വീകരിച്ചു വരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ സന്ദർശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കൽ മ്യൂസിയം.

അറക്കൽ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളാണ് ഇവിടെ മതിയായ സൗകര്യത്തോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദർ അലി, ടിപ്പു സുൽത്താൻ, ബീജാപൂർ സുൽത്താൻ, ഡച്ചുകാർ, ബ്രിട്ടീഷുകാർ തുടങ്ങിയ നിരവധി ഭരണകൂടങ്ങളോട് നടത്തിയ കത്തുകൾ, പഴയ ഖുർആൻ, ഖുർആൻ കയ്യെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും, ആദ്യ കാല ടെലഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങൾ കൊണ്ടുമുള്ള പാത്രങ്ങൾ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കൾ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

arakkal museum

ആറളം വന്യ ജീവി സങ്കേതം

aralam wild life sanctuary

കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തിൽ ആന,കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ,കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക് തുടങ്ങിയവയുണ്ട്. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. ആറളം വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

ബേക്കൽ കോട്ട

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.

ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്.എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്. 1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി.

ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.



bekal fort

ധർമ്മടം തുരുത്ത്

dharmadam island

അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളേറ്റ് തിളങ്ങുന്ന കടലിനു മധ്യത്തിൽ പച്ച പുതച്ചു നിൽക്കുന്ന ധർമ്മടം തുരുത്ത്. കടൽത്തീരത്തു നിന്നും വിട്ടു നിറയെ കേരവൃക്ഷവും,കുറ്റിക്കാടും ആയി അതിമനോഹരമായ ഒരു ദ്വീപ്. 5 ഏക്കറോളം പരന്നുകിടക്കുന്ന ഈ ദ്വീപ് ധർമ്മടത്തുനിന്നും 100 മീറ്റർ മാത്രം അകലെ ആണ്. വേലിയിറക്കം ഉള്ള സമയത്ത് സഞ്ചാരികൾക്ക് കരയിൽനിന്നും നടന്നു കൊണ്ട് തുരുത്തിലേക്ക് പോകാം.

1998 കേരളം സർക്കാർ ഈ സ്ഥലം ടൂറിസം സ്പോട് ആയി പ്രഖ്യാപിച്ചു. പലതരത്തിലുള്ള മരങ്ങളും ചെടികളുംകൊണ്ട് സമ്പന്നമാണ് ഈ ദ്വീപ്.

വെൺമണൽ വിരിച്ച തീരം,മനോഹരമായ പാറക്കൂട്ടങ്ങൾ,ദൂരെ കടലിൽ പച്ചപുതച്ച് നിൽക്കുന്ന ഈ തുരുത്ത് , വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് ജില്ല ടൂറിസം കൗൺസിൽ ഏറ്റെടുത്തിരിക്കുകയാണ്.

ഗുണ്ടർട്ട് ബംഗ്ലാവ്

മലയാളത്തിലെ ആദ്യത്തെ നിഘണ്ടു പ്രസിദ്ധീകരിച്ച ജർമ്മൻ പുരോഹിതൻ ഡോ.ഹെർമൻ ഗുണ്ടർട്ട് താമസിച്ച ബംഗ്ലാവ്. ദേശീയ പാതയോരത്ത് ഇല്ലിക്കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1839 മുതൽ 20 വർഷം ഈ ബംഗ്ലാവിലാണ് അദ്ദേഹം താമസിച്ചത്.

വലിയ വരാന്തയും, കൂറ്റൻ വാതിലുകളും ആയി ശെരിക്കും ഒരു കൊളോണിയൽ മാത്രകയിൽ ആണ് ഈ ബംഗ്ലാവ്.

Gundart Bungalow

കൊട്ടിയൂർ ക്ഷേത്രം

ikkare kottiyoor temple

akkare kottiyoor temple

വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട് തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്. വയനാടൻ ചുരങ്ങളിൽനിന്ന് ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്.

ലോകനാർകാവ് ഭഗവതി ക്ഷേത്രം

കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് ലോകനാർകാവ് ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ലോകനാർകാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.

ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. ദുർഗ്ഗാ ദേവിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്.

ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാർച്ച് / ഏപ്രിൽ മാസങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.

lokanarkavu temple

മാടായി പാറ

madayipara

കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.

പ്രാക്തന കാലം തൊട്ട് നാവികർക്ക് വഴികാട്ടിയായ ഏഴിമലയ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ.ഒരു കാലത്ത് ഇവിടം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു . ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് മാടായി എന്ന് പിന്നീട് അറിയപ്പെട്ടത്.

കോലത്തുനാട്ടിലെ രാജാവായ ഉദയവർമന്റെ ആസ്ഥാനമായിരുന്നു ഇവിടം. കോലത്തുരാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരി ഇവിടെയാണു് ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മാടായി പരിസരത്ത് ചിങ്ങമാസത്തിൽ കൃഷ്ണപ്പാട്ട് വായന ഇന്നും പതിവുണ്ട്. മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം മുമ്പ് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിൽ ധാരാളം പറങ്കിമാവുകൾ ഉണ്ട്. ഇവ നട്ടുപിടപ്പിച്ചത് പോർച്ചുഗീസുകാരാണെന്ന് പറയപ്പെടുന്നു. മാടായിപ്പാറയിലെ പാളയം മൈതാനത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് യുദ്ധം നടന്നിരുന്നു.

മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു. വടക്ക് ഭാഗത്ത് അടുത്തില സ്ഥിതിചെയ്യുന്നു.

തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനൽകാലത്തു് പാറയിലെ പുല്ലുകൾ കരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. പോർച്ചുഗീസുകാർ ലാൻഡ് ഓഫ് ബർണിങ് ഫയർ എന്നു വിളിച്ചിതിൽ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിനു് എരിയുന്ന പുരം എന്നർത്ഥം വരുന്ന എരിപുരം എന്ന സ്ഥലപേരുണ്ടായത്.

മുഴപ്പിലങ്ങാട് ബീച്ച്

ഗോവയിലെ ബീച്ചുകൾക്കും പോലും ഇല്ലാത്ത പ്രത്യേകത തലശ്ശേരിയിലെ മുഴപ്പിലങ്ങാട് ബീച്ചിനുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് .സഞ്ചാരികൾക്ക് യഥേഷ്ടം തങ്ങളുടെ കാറും ബൈക്കും ഈ കടൽത്തീരത്തുകൂടി ഓടിക്കാം.

തലശ്ശേരി കണ്ണൂർ റൂട്ടിൽ 5 കിലോമീറ്ററോളം പരന്നുകിടക്കുന്ന ഈ കടൽത്തീരം ഒരു വലിയ അർദ്ധവൃത്തം തീർത്ത് വടക്കേ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നൽകുന്നു. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് സുന്ദരമായ ധർമ്മടം തുരുത്ത് (ദ്വീപ്).

സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്. നിരവധി റിസോർട്ടുകളും ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളിൽ ധാരാളം കല്ലുമ്മക്കായ (ഒരിനം കക്ക) ഉണ്ട്. ശൈത്യകാലങ്ങളിൽ ധാരാളം ദേശാടന പക്ഷികൾ ഇവിടെ വിരുന്നു വരാറുണ്ട്.

muzhappilangad beach

ഓവർബറീസ് ഫോളി

overbury's folly

അസ്തമയ സൂര്യന്റെ മനോഹാരിത ആസ്വദിക്കുവാനും ,കടൽ തീരം വീക്ഷിക്കുവാനും വേണ്ടി സബ് കല്ലെക്ടറും,തലശ്ശേരി മുൻസിപ്പൽ കമ്മീഷനിൽ ഉപാദ്ധ്യക്ഷനും,സൗന്ദര്യാരാധകനുമായ ഓവർബറി സായിപ്പ് കണ്ടെത്തിയ ഒരു ദൃശ്യ സങ്കേതമായിരുന്നു സ്റ്റേഡിയത്തിനടുത്തുള്ള ഓവർബറീസ് ഫോളി.1870 ൽ ആണ് ഇത് പണികഴിപ്പിച്ചത്. തകർച്ചയുടെ നിലയിലായിരുന്ന ഫോളി ഈ അടുത്ത കാലത്ത് ജില്ല കളക്ടറും , ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഏറ്റെടുത്തു, തലശ്ശേരിയുടെ മഹത്വത്തിന് മാറ്റുകൂട്ടിയ ഓവർബറീസ് ഫോളിയെ മനോഹരമായ വ്യൂ പോയിന്റായി മാറ്റിയെടുക്കുകയും ചെയ്തു.

പൈതൽമല

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ (വൈതൽ) മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.

paithalmala

പയ്യാമ്പലം ബീച്ച്

payyambalam beach

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്.

കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.

ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ.

പഴശ്ശി ഡാം

കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട് (പഴശ്ശി ഡാം). കണ്ണൂർ ജില്ലാ തലസ്ഥാനത്തിന് 37 കിലോമീറ്റർ കിഴക്കായി മട്ടന്നൂരിന് അടുത്താണ് പഴശ്ശി അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഇരിക്കൂർ ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജല സേചന പദ്ധതി എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഈ അണക്കെട്ടിൽ നിന്നും കൃഷി ആവശ്യത്തിന് ജലം നൽകുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നു സംഭവിച്ചത്. ഇപ്പോൾ ഇത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മാത്രമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പണിത ജലസേചനകനാലുകൾ പലതിലൂടെയും ഒരിക്കൽ പോലും ജലം ഒഴുകിയിരുന്നില്ല.

കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂർ പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്.

pazhassi dam

സീ വ്യൂ പാർക്ക്

sea view park, thalassery

തലശ്ശേരി നഗരത്തിൽനിന്നും 1 km അകലെ അറബിക്കടലിനെ തൊട്ട് തലോടി കിടക്കുന്ന അതിമനോഹരമായ പാർക്ക്. ദേശീയ പാതയോട് ചേർന്ന ഈ പാർക്ക് യാത്രക്കാർക്ക് യാത്രയുടെ ഇടയിൽ ഒരു ഇടവേളക്കു അനുയോജ്യമായ സ്ഥലം ആണ്. കടലിന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ പാർക്ക്.

പാമ്പുവളർത്തൽ കേന്ദ്രം

കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 16 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം അഥവാ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്.

വംശനാശത്തിനടുത്തു നിൽക്കുന്ന പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി (റസ്സൽസ് വൈപ്പർ), വെള്ളിക്കെട്ടൻ(ക്രെയിറ്റ്), കുഴിമണ്ഡലി(പിറ്റ് വൈപ്പർ) തുടങ്ങിയവ ഈ പാർക്കിലുണ്ട്. രാജവെമ്പാലകൾക്കായി ഇവിടെ ശീതീകരിച്ച കൂടുകൾ ഒരുക്കിയിരിക്കുന്നു.

വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട്.പാമ്പുകളിൽ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. പാമ്പുകൾക്കു പുറമേ, കുരങ്ങ്, കാട്ടുപൂച്ച, ഉടുമ്പ്, മുതല, തുടങ്ങിയ ജീവികളെയും മൂങ്ങ, ഗിനിക്കോഴി, പരുന്ത്, മയിൽ തുടങ്ങിയ പക്ഷികളെയും ഇവിടെ വളർത്തുന്നുണ്ട്. പാമ്പുകളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാൻ ഓരോ മണിക്കൂർ ഇടവിട്ട് പ്രദർശനക്ലാസുകളും നടത്താറുണ്ട്.

parassinikkadavu snake park

ശ്രീ മുത്തപ്പൻ ക്ഷേത്രം



sri muthappan temple

കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ തെയ്യക്കോലം കെട്ടുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു. മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും മുത്തപ്പൻ ക്ഷേത്രത്തിൽ കാണാം. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്.

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന - വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.

ശ്രീ രാജ രാജേശ്വര ക്ഷേത്രം

കേരളത്തിൽ നിലവിലുള്ള 108 ശിവ ക്ഷേത്രങ്ങളിൽ ഒന്ന്. ദക്ഷിണേന്ത്യയിലെ ശിവക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രം ആണ് രാജ രാജേശ്വര ക്ഷേത്രം.

മറ്റുള്ള ക്ഷേത്രങ്ങളിൽ എന്തൊരു പ്രശ്നത്തിനും പരിഹാരം കാണാനും രാജ രാജേശ്വര ക്ഷേത്രത്തിലാണ് എത്തിച്ചേരുക. ക്ഷേത്രത്തിന്റെ പുറത്തു ഉണ്ടാക്കിയ പീഠത്തിന്റെ മുകളിൽ വെച്ച ജ്യോതിഷ പ്രശ്ന വിധിപ്രകാരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.

ഇപ്പോൾ ഉള്ള ക്ഷേത്രം പണികഴിച്ചത് 11 ആം നൂറ്റാണ്ടിലാണ്. പണ്ട് ക്ഷേത്രത്തിനു 7 നിലയുള്ള ഗോപുരം ഉണ്ടായിരുന്നു . ടിപ്പു സുൽത്താൻ തന്റെ പടയോട്ടക്കാലത്ത് അത് നശിപ്പിച്ചു.അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ക്ഷേത്രത്തിന്റെ കിഴക്ക് പടിഞ്ഞാറു പ്രവേശന കവാടത്തിൽ കാണാം.



sri raja rajeshwara temple

സെൻറ് ആഞ്ജലോ കോട്ട

kannur fort

കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് കോട്ട.

1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃദദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം.

പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്.കോലത്തിരി രാജാവിന്റെ സ്ഥലത്ത് 1505 ഒക്ടോബറിൽ കോട്ട പണി തുടങ്ങി, 5 ദിവസംകൊണ്ട് ആദ്യരൂപം പൂർത്തിയാക്കി. 158 വർഷം പോർച്ചുഗീസുകാർ കോട്ട ഭരിച്ചു.

ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും 1663-ൽ ഈ കോട്ട പിടിച്ചടക്കി.ചെലവു ചുരുക്കാനായി ഡച്ചുകാർ കോട്ടയുടെ വലിപ്പം കുറച്ചു. 110 വർഷം ഡച്ചുകാർ കോട്ട ഭരിച്ചു. ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു.

1790-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കി. ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി.

കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

തലശ്ശേരി കോട്ട

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ച കേരള സിംഹം ,വീരപഴശ്ശി കേരളം വർമ്മ രാജാവിനെ നേരിടാൻ സർ ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം തന്ത്രപ്രധാനമായ പടനീക്കങ്ങൾക്ക് രൂപം നൽകിയത് തലശ്ശേരി കോട്ടയിൽനിന്നായിരുന്നു.1708 ൽ പണിപൂർത്തിയായ കോട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആസ്ഥാനമായിരുന്നു.

തലശ്ശേരി കോട്ട രഹസ്യങ്ങളുടെ സങ്കേതമാണ് .കോട്ടയ്ക്കുള്ളിൽ നിരവധി ഒളിത്താവളങ്ങളും ഭൂഗർഭ ഗുഹകളും നിർമ്മിച്ചിട്ടുണ്ട്.പടിഞ്ഞാറു ഭാഗത്തെ ഗുഹയുടെ ഇടനാഴി അവസാനിക്കുന്നിടത്ത് വിശാലമായ ഒരു ഹാൾ സ്ഥിതിചെയ്യുന്നു.ഗുഹയിൽനിന്നും പുറത്തേക്കുള്ള വാതിൽ കല്ലുകൊണ്ട് അടച്ചനിലയിലാണ്.ആപൽഘട്ടങ്ങളിൽ ശത്രുവിൽ നിന്നും രക്ഷനേടാൻ വേണ്ടി സൈന്യത്തിന് ഒളിഞ്ഞുനിൽക്കാനും പുറത്തുകടക്കാനും വേണ്ടിയായിരിക്കണം കവാടം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.ഈ രഹസ്യ തുരങ്കത്തിന്റെ അറ്റം കടലിലേക്കാണ് നയിക്കുന്നതെന്നും പറയപ്പെടുന്നു.ആധുനിക എഞ്ചിനിയറിങ്ങിനെ വെല്ലുന്ന രീതിയിലാണ് ചുണ്ണാമ്പ് കല്ലുകൾകൊണ്ട് ഗുഹ കെട്ടി ഉയർത്തിയിരിക്കുന്നത്.

thalassery fort

തുഷാരഗിരി വെള്ളച്ചാട്ടം

thusharagiri water fall

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. തലശ്ശേരിയിൽ നിന്നും 93 കിലോമീറ്റർ അകലെയാണ്. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളായി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു.

പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്.

വിസ്മയ വാട്ടർ തീം പാർക്ക്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വിനോദകേന്ദ്രമാണ് പറശ്ശിനിക്കടവിലെ വിസ്മയ പാർക്ക്. 2000 ത്തിൽ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിന്റെ പ്രവർത്തനങ്ങൾ. കണ്ണൂരിൽ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 8 കിലോമീറ്ററും ദൂരത്തിൽ പറശ്ശിനിക്കടവിലാണ് പാർക്ക്.

vismaya amusement park