അത്താഴക്കൂട്ടം

നമ്മുടെ രാജ്യത്ത് കുട്ടികളടക്കം ആയിരക്കണക്കിന് ആളുകൾ എല്ലാ രാത്രിയും വിശന്നുകൊണ്ടു ഉറങ്ങുന്നു. ഇക്കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ നിലയും മെച്ചമല്ല.              

നമ്മുടെ സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ ജെ.സി.ഐ തലശ്ശേരി തുടങ്ങിയ സംരംഭമാണ് 'അത്താഴക്കൂട്ടം'. വിവാഹം, വാർഷികം, ഗൃഹപ്രവേശം, ജന്മദിനം, വിവാഹനിശ്ചയം തുടങ്ങിയ ആഘോഷങ്ങളിൽ നിന്നും മിച്ചം വന്ന ഭക്ഷണം ശേഖരിക്കുകയും . തെരുവുകളിലും, വൃദ്ധസദനങ്ങളിലും, അനാഥാലയങ്ങളിലുമുള്ള ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്ക് വിതരണം ചെയ്യും.athazhakoottam

ഈ തുടക്കത്തിന് കാരണമായത്, തലശ്ശേരിയിലെ Pain and Paliative യൂണിറ്റിൽ വന്ന ഒരു പ്രമേഹ രോഗിയായിരുന്നു. ഈ രോഗിയെ പരിശോധിച്ച ശേഷം അയാളുടെ രോഗം ശരിക്കും പട്ടിണി ആണെന്ന് ഡോക്ടർമാർക്കു മനസ്സിലായി. കഴിഞ്ഞ മൂന്ന് ദിവസമായി അയാളുടെ നാലംഗ കുടുംബം ഭക്ഷണം കഴിച്ചിട്ടില്ലെന്നു കണ്ടു. തുടർന്നു ആ കുടുംബത്തെ ജെ.സി.ഐ. തലശ്ശേരിയിലെ വോളന്റീർമാർ ഏറ്റെടുത്തു. അത് അത്താഴക്കൂട്ടത്തിനു തുടക്കം കുറിച്ചു. ആ കുടുംബത്തിലെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഈ പ്രസ്ഥാനവും, സമാന ചിന്താഗതി പുലർത്തുന്ന ആളുകളും ഏറ്റെടുത്തു.

ജെ.സി. ഐ. തലശ്ശേരിയുടെ ഉപസമിതിയാണ് നടത്തുന്നത്. ഷമറീസ് ബക്കർ ചെയർമാനും, രാജേഷ് കളകർ വൈസ് ചെയർമാനുമായ ഈ സമിതിയിൽ, അനൂപ് കലോത്ത്, ഷൈജു, സൂരജ്, സുമേഷ്, പ്രദീപ് കുമാർ എന്നിവരടങ്ങുന്ന 25 യുവാക്കൾ അവരെ പിന്തുണയ്ക്കുന്നു.

ജൂനിയർ ചേംബർ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ജെ.സി പി.പി .പി വി അനൂപ് 2015 മാർച്ച് 27 ന് അത്താഴക്കൂട്ടത്തിന്റെ ഔദ്യോഗികമായ ഉത്‌ഘാടനം നടത്തി.