കായികം



Thalassery is a place where you will get audience in large numbers for any programme. No other place can take such a credit. Even in the case of sports this is true.

Thalassery has contributed a lot of good sportsmen and organisers. C.P. Poker, C.P. Kunjumohammed, Sixer Kunjhipakki and P. Moosa are among them. Most of the contribution were in cricket, but the Tron Club, Excilsor club and sports club no longer exist. Before the Thalassery Municipal stadium was constructed, in 1958-59 football tournaments were conducted in which teams from Pakistan namely Karachi kickers, Karachi makrans used to come and participate. They stayed at Kamaliya hotel near police station. Thalassery United Athletic Club organised football tournament in 1962. Club patron V.R. Krishna Iyer took the initiative for this. In the next year this tournament was organised in the international level with famous teams from Pakistan, Mumbai, Calcutta and Madras participating. The tournament was also of financial success. Krishna Iyer gave all help for the organising of these tournaments.

thalassery stadium

The Thalassery Municipal Cricket Ground hosted many Ranji Trophy cricket matches. On this ground, the first ball was bowled in the early 1800s, thanks to Colonel Arthur Wellesley, who brought the game to this Malabar town. In the year 2002, Thalassery cricket ground celebrated its 200th birthday by hosting a one-day international cricket match between India and Sri Lanka.

The famous English Cricketer Collin Crowdey has played in Thalassery during British regime.

In November 2008, modern and exclusive cricket stadium developed at Conorvayal was inaugurated. First Ranji Trophy match at stadium was on 03-11-09 between Kerala and Andhra. Indian pace bowler Sreesanth played in this match.

A Gymnastic Centre under the Sports Authority of India (SAI) has been established at Thalassery. Experts from India & abroad works in this Centre. It is situated next to Municipal Stadium.

ചെസ്സ്

ക്രിക്കറ്റിന്റെ നാടായ തലശ്ശേരിയിൽ 1974 ൽ ആണ് ചെസ്സിന്റെ ജനനം. തലശ്ശേരി ചെസ്സ് ക്ലബ് രൂപം കൊണ്ടതോടെ ആ വർഷം തന്നെ തലശ്ശേരിയിൽ ജൂനിയർ, സീനിയർ വിഭാഗത്തിലായി ജില്ലാതല മത്സരങ്ങളും നടന്നു. എൻ.എൻ അഹമ്മദ് ഹാജിയുടെ നേതൃത്വത്തിലാണ് തലശ്ശേരിയിൽ ചെസ്സ് കളി ജീവൻ വെച്ചത്.

സംസ്ഥാന ചെസ്സ് അസോസിയേഷൻ അമരക്കാരനായിരുന്ന അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള തലശ്ശേരി താജ് ലോഡ്ജ് ചെസ്സുകളിക്കാരുടെ സങ്കേതമായി മാറുകയായിരുന്നു. ആവശ്യമായ എല്ലാ സൗകര്യങ്ങളും നിർലോഭം ലഭിച്ചതിനാൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുമായി നല്ലനല്ല കളിക്കാർ ഞായറാഴ്ചകളിലും മറ്റു ഒഴിവു ദിവസങ്ങളിലും തലശ്ശേരിയിൽവന്നു ചെസ്സ് കളിക്കുന്നത് ഒരു പതിവായി മാറി. ചെസ്സുകളിക്കായി ജീവിതം സമർപ്പിച്ച സി.പി ചന്തുനായർ പല പ്രമുഖരായ കളിക്കാരെയും തലശ്ശേരിയിലേക്ക് ക്ഷണിച്ചുവരുത്തി.

1976 ൽ തലശ്ശേരി ചെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താജ് ലോഡ്ജിൽ നടന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ് മത്സരം കേരള ചെസ്സിന്റെ വഴിത്തിരിവിന് നാന്ദികുറിച്ചു. 1979 ൽ എറണാകുളത്തു കേരളാടിസ്ഥാനത്തിൽ നടത്തിയ ടീം ചാമ്പ്യൻഷിപ്പിൽ തലശ്ശേരി ചെസ്സ് ക്ലബ്ബാണ് ചാമ്പ്യന്മാരായത്.


chess

ക്രിക്കറ്റ്


conor vial stadium

സർ ആർദർ വെല്ലസ്ലി ആണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തലശ്ശേരിയിൽ ക്രിക്കറ്റ്കളി ആരംഭിച്ചത്. 1804 മുതൽ 1845 വരെ മലബാർ,നീലഗിരി,കോയമ്പത്തൂർ എന്നീ ജില്ലകളുടെ കോടതികൾ സ്ഥിതി ചെയ്തിരുന്നത് തലശ്ശേരിയിലാണ്.ഇംഗ്ലീഷുകാർ കൂട്ടമായി ഇവിടെ താമസിച്ചിരുന്നതിനാൽ 1860 നു മുൻപുതന്നെ ഇവിടെ ക്രിക്കറ്റ് കളിച്ചിരുന്നുവെന്നത് തീർച്ചയാണ്. 1860 ൽ ആണ് ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആരംഭിക്കുന്നത്. ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ് എന്നായിരുന്നു പേര്.

1890 ൽ തലശ്ശേരിയും കണ്ണൂരും തമ്മിൽ ഒരു ക്രിക്കറ്റ് മാച്ച് നടന്നു , റെയിൽവേ എഞ്ചിനീയർ ആയ ഇ.ആൻസൻ സായിപ്പിന്റെ സഹായംകൊണ്ടാണ് 1898 ൽ തലശ്ശേരി മൈതാനത്തിന്റെ കിഴക്കേ ഭാഗത്തോട്ട് നീക്കി നല്ലൊരു ക്രിക്കറ്റ് പിച്ച് ഇടാൻ പറ്റിയത്.

ക്രിക്കറ്റ് ഒരു ഉപജീവനമാർഗ്ഗം മാത്രമായിരുന്നില്ല ജാതി,മത വിശ്വാസം അങ്ങനെ പലതിന്റെയും ഒരു സങ്കലനം ആയിരുന്നു.

മിക്ക കളക്ടർമാരും ,സബ് കളക്ടർമാരും ,എസ്.പി,ബ്രിട്ടീഷ് കമ്പനിയുടെ മാനേജർമാർ അങ്ങനെ ഉയർന്ന സ്ഥാനത്തുള്ള പലരും ഇന്ത്യക്കാരുമായി ക്രിക്കറ്റ് കളിച്ചിരുന്നു.

2008 നവംബറിൽ കോണോർവയലിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉൽഘാടനം ചെയ്തു.2009 നവംബർ 3 ന് കേരളവും ആന്ദ്രയും തമ്മിൽ രഞ്ജി ട്രോഫി ഇവിടെവെച്ചു അരങ്ങേറി.

2002-ൽ തലശ്ശേരി ക്രിക്കറ്റ് മൈതാനം അതിന്റെ 200-ആം പിറന്നാൾ ആഘോഷിച്ചു. ഇന്ത്യയിലേയും ശ്രീലങ്കയിലേയും പഴയ കളിക്കാർ തമ്മിലുള്ള ക്രിക്കറ്റ് പ്രദർശന മത്സരം ഇവിടെ നടത്തിക്കൊണ്ടായിരുന്നു പിറന്നാൾ ആഘോഷിച്ചത്.

ഫുട്ബോൾ

ക്രിക്കറ്റിന്റെ ഈറ്റില്ലമായിരുന്ന തലശ്ശേരിയിൽ ക്രിക്കറ്റും ഫുട്ബോളും ഏകദേശം ഒരേകാലത്താണ് ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ് രൂപംകൊണ്ടത് തലശ്ശേരിയിലാണ്. 1860 ൽ ആണ് ടെലിച്ചെറി ഫുട്ബോൾ ക്ലബ് രൂപംകൊണ്ടത്.ബി.ഇ.എം.പി സ്കൂൾ അദ്ധ്യാപകൻ ജെ.ഡി സത്യനാഥനും,സി.കെ.പി കാദർ കുട്ടി കേയിയും ,സി.പി ഹമീദും ക്ലബ്ബിന്റെ ഭാരവാഹികളായി പ്രവർത്തിച്ചിരുന്നു.

ക്രെസെന്റ് ഫുട്ബോൾ ക്ലബ്,കിക്കേഴ്സ് വാടിക്കൽ, ടെലിച്ചെറി ക്ലബ് ചിറക്കര തുടങ്ങിയ ക്ലബ്ബുകൾ ഫുട്ബോൾ കളിക്കാരെ വാർത്തെടുക്കുകയും ഉയർത്തി കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.ഗർജ്ജൻ അബൂട്ടി, അണ്ണൻ മുകുന്ദൻ,ദാമു,പാച്ചേനി കുമാരൻ,വയനാടൻ ശങ്കരൻ,പാറപ്രത്ത് നാണു. വേണാടൻ കുമാരൻ, പയേരി അബു, പുരുഷോത്തമൻ, തുടങ്ങിയ നിരവധി കളിക്കാരുടെ സാന്നിദ്ധ്യം ഫുട്ബോൾ ടൂർണ്ണമെന്റുകൾക്ക് ഹരം പകർന്നിട്ടുണ്ട്.

പറക്കും ഹമീദ് സ്റ്റേറ്റ് സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. റഷീദ് കേരള സ്റ്റേറ്റ് ടീമിന്റെ നായക സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.തലശ്ശേരിയിൽനിന്നും ആദ്യമായി കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി ജേഴ്സി അണിഞ്ഞത് വി.ബി ഇസഹാക്ക് ആണ്.



Football

ഹോക്കി

hockey

ബ്രിട്ടീഷ് ആധിപത്യം നിലനിന്നിരുന്ന കാലത്ത് തന്നെ തലശ്ശേരിയിലെ കായികപ്രേമികൾ ക്രിക്കറ്റിനോടൊപ്പം ഹോക്കിയെയും വളർത്തിയെടുത്തു.പകൽ ക്രിക്കറ്റ് കളിച്ചവർ തന്നെ വൈകുന്നേരങ്ങളിൽ ഹോക്കിയും കളിക്കാറുണ്ടായിരുന്നു എന്ന് പഴയകാല ക്രിക്കറ്റ് ഹോക്കി താരങ്ങൾ അനുസ്മരിക്കുന്നു. സണ്ണിമാസ്റ്റർ എന്ന സണ്ണി ഗബ്രിയേൽ ആയിരുന്നു രണ്ടു കളിയുടെയും അമ്പയർ.

തലശ്ശേരിയിലെ ആദ്യകാല ക്ലബ്ബുകളായ ടൗൺ ഹോക്കി ക്ലബും , കാത്തോലിക്ക് ഹോക്കി ക്ലബുമാണ് ഹോക്കി കളിക്കാരെ വാർത്തെടുത്തത്. ആൽഫ്രഡ് റോഡ്രിഗസ്, തമ്പുരാൻ കണ്ടി അനന്തൻ, പി.മാധവൻ , എം.എ രാമകൃഷ്ണൻ,എം.കെ മൊയ്തു ,എം.രാമൻ ,മൂർക്കോത്ത് ശ്രീനിവാസൻ , എൻ പി വിജയരാഘവൻ തുടങ്ങിയവർ ആദ്യകാലത്തെ ഹോക്കി താരങ്ങളാണ്.

തലശ്ശേരിയിൽ യുണൈറ്റഡ് അത്ലറ്റിക് ക്ലബ് രൂപീകരിച്ചതോടെ തലശ്ശേരിയിൽ ലീഗ് അടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുവാൻതുടങ്ങി. 1950 ൽ മലബാർ ഡിസ്ട്രിക്ട് ഹോക്കി അസോസിയേഷൻ രൂപീകരിച്ച അതെ വർഷംതന്നെ കോശി ട്രോഫിക്ക് വേണ്ടിയുള്ള മലബാർ ഹോക്കി ടൂർണമെന്റിനു തലശ്ശേരിയിൽ വേദി ഒരുക്കി. തലശ്ശേരിയിൽ ഹോക്കിക്ക് പുതിയ ഉണർവ്വ് നൽകിയ തലശ്ശേരി സെൻറ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ നിരവധി സംസ്ഥാന താരങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്.

ടെന്നീസ്

ആർദർ വെല്ലസ്ലി പ്രഭു തലശ്ശേരിയിൽ ക്രിക്കറ്റ് കളിയാരംഭിച്ചതുപോലെ ടെന്നിസും യൂറോപ്യൻ ക്ലബ്ബുകളാണ് ഇവിടെ അവതരിപ്പിച്ചത്. തലശ്ശേരിയിൽ ഏഴ് ടെന്നീസ് കോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ പലതും നിരത്തി സർക്കാർ കെട്ടിടങ്ങൾ പണിയുകയായിരുന്നു.പഴയ കോർട്ടുകളിൽ ഒന്നിൽ ഫയർ സ്റ്റേഷനും മറ്റൊന്നിൽ വോളീബോൾ കോർട്ടും സ്ഥിതിചെയ്യുന്നു. ടാറ്റ മൂസ,പി.വി മുസകേയി,ഗോപിനാഥ് ,എ.പി.എം മൂസ വക്കീൽ ,കുഞ്ഞിപ്പക്കികേയി തുടങ്ങിയവർ പഴയകാലത്തെ ടെന്നീസ് കളിക്കാരാണ്.

tennis